മധ്യപ്രദേശിലെ സിധി ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. പതാക ഉയര്‍ത്തിയതിന് ശേഷം ഡോ.
ഭീംറാവു അംബേദ്കറുടെയും ആദിവാസി വിപ്ലവ നേതാവ് ബിര്‍സ മുണ്ടയുടെയും ഫോട്ടോകളുള്ള ബോര്‍ഡുകള്‍ തകര്‍ത്തു. രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ജില്ലയിലെ ജമോദി ഗ്രാമത്തിലെ പഞ്ചായത്ത് ഭവനിലാണ് സംഭവം. അതേ ഗ്രാമത്തിലെ താമസക്കാരായ അമ്രേഷ് ദ്വിവേദി, നിക്കു ദ്വിവേദി എന്നിവരാണ് ആക്രമണം നടത്തിയത്. 9.30 ഓടെ സ്ഥലത്തെത്തിയ പ്രതികള്‍ അംബേദ്കറുടെയും ബിര്‍സ മുണ്ടയുടെയും ഫോട്ടോകള്‍ വലിച്ചെറിഞ്ഞു. പിന്നാലെ ഇരുവരും ചേര്‍ന്ന് ചിലരെ മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കടന്നുകളയുകയുമായിരുന്നു.