ദില്ലി: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജായിരുന്നു. മൂന്ന് മത്സരങ്ങളില്‍ ഒമ്പത് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. അവസാന മത്സരത്തില്‍ 32 റണ്‍സ് മാത്രം വിട്ടുകൊടുത്ത സിറാജ് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. മൂന്ന് മത്സരങ്ങളിലുമായി 22.4 ഓവറാണ് സിറാജ് എറിഞ്ഞത്. സിറാജിന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ഗൗതം ഗംഭീറും ഇക്കാര്യ തുറന്നുപറയുകയാണ്.
ഗംഭീര്‍ പറയുന്നത് പരമ്പരയിലെ താരമാവാന്‍ കോലിയോളം അര്‍ഹത സിറാജിനുണ്ടെന്നാണ് പറയുന്നത്. ഗംഭീറിന്റെ വാക്കുകള്‍… ”പരമ്പരയില്‍ കോലിയോളം മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് സിറാജ്. പ്ലയര്‍ ഓഫ് സീരീസിനെ തിരഞ്ഞെടുക്കുമ്പോള്‍ സിറാജിനേയും പരിഗണിക്കാമായിരുന്നു. ഇരുവര്‍ക്കും കൊടുത്താല്‍ പോലും അതില്‍ തെറ്റില്ല. കാരണം, കോലിയോളം പോന്ന പ്രകടനം സിറാജിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. അതും ബാറ്റര്‍മാരെ പിന്തുണയ്ക്കുന്ന വിക്കറ്റിലായിരുന്നു സിറാജിന്റെ പ്രകടനം.