ന്യൂഡല്‍ഹി: ഹോട്ടല്‍മുറിയില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. ഡല്‍ഹി ബവാനയിലെ ഹോട്ടലിലാണ് 21 വയസ്സുള്ള യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
യുവതിയുടെ കഴുത്തില്‍ പരിക്കേറ്റ പാടുകളുണ്ട്. വായില്‍നിന്ന് നുര വന്ന് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം. ചോരപുരണ്ട കത്തിയും വിഷപദാര്‍ഥവും ഹോട്ടല്‍മുറിയില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദേവേഷ് കുമാർ മഹ്‌ല പറഞ്ഞു.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും മരിച്ച രണ്ടുപേരും രാവിലെ 10 മണിയോടെ ഹോട്ടൽ മുറിയിൽ ചെക്ക് ഇൻ ചെയ്‌തതിന് ശേഷം ആരും അകത്ത് കയറുകയോ പുറത്തിറങ്ങുകയോ ചെയ്തിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫൊറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.