അഹാനയുടെ ലവ് ലെറ്ററിന് പിന്തുണയുമായി ഡബ്‍സ്‍മാഷ് ചെയ്‍ത് കാളിദാസും മാളവികയും

0
106

കഴിഞ്ഞ ദിവസം നടി അഹാന കൃഷ്‍ണകുമാര്‍ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച “ലവ് ലെറ്റർ ടു സൈബര്‍ ബുള്ളീസ്” എന്ന വീഡിയോ കുറച്ചു ദിവസങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. വീഡിയോ അപ്‌ലോഡ് ചെയ്തു കുറച്ച ധാവസങ്ങൾക്ക് ശേഷം അഹാനയെ അഭിനന്ദിച്ച് ഒട്ടേറെ പേര്‍ രംഗത്ത് എത്തി. ആസ്വാദകരും, പിന്തുണക്കാരും, വിമർശകരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ അഹാന കൃഷ്‍ണകുമാറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് കാളിദാസ് ജയറാമും സഹോദരി മാളവിക ജയറാമും. അഹാന കൃഷ്‍ണകുമാറിന്റെ വീഡിയോയ്‍ക്ക് ഡബ്‍സ്‍മാഷുമായാണ് കാളിദാസ് ജയറാമും മാളവിക ജയറാമും രംഗത്ത് എത്തിയത്. പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ അഹാനയുടെ വീഡിയോ പങ്കുവെച്ചിരുന്നു.” നിങ്ങൾ ഒരു സോഷ്യൽ മീഡിയ വെബ്സൈറ്റിൽ എന്നെയും എന്റെ വീട്ടുകാരേയും പച്ച തെറി വിളിച്ചാൽ. അവിടെ ഹോ മോശമായി പോയല്ലോ എന്ന് തോന്നേണ്ടത് എനിക്കല്ല നിങ്ങൾക്കാണ് എന്ന സംഭാഷണമാണ് കാളിദാസ് ജയറാം ഡബ്‍മാഷ് ചെയ്‍തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here