അബുദാബി: അബുദാബിയിലെ സ്കൂളുകൾ സെപ്റ്റംബറിൽ തുറക്കാൻ അനുമതി.അധ്യാപകർക്കും വിദ്യാർഥികൾക്കും ജീവനക്കാർക്കും കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതർ അറികർശന കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ചു കൊണ്ട് വേണം സ്കൂളുകൾ പ്രവർത്തിക്കാൻ. എല്ലാ ജീവനക്കാരും രക്ഷിതാക്കളും സ്മാർട്ട് മൊബൈൽ സംവിധാനമുള്ള വിദ്യാർത്ഥികളും കോവിഡ് രോഗികളുമായുള്ള ഇടപെടൽ കണ്ടെത്തുന്നതിന് അൽ ഹൊസ്ൻ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.
12 വയസിന് മുകളിലുള്ള വിദ്യാർഥികൾക്കും സ്കൂൾ അങ്കണത്തിൽ പ്രവേശിക്കുന്നവർക്കും മാസ്ക് നിർബന്ധമാക്കി.ഉച്ചഭക്ഷണത്തിനായി മാസ്ക് നീക്കം ചെയ്യാം. എന്നാൽ സാമൂഹിക അകലം കർശനമായി പാലിക്കണം.
എല്ലാ ജീവനക്കാരും വിദ്യാർഥികളും സമീപകാല യാത്രകളുടെ വിവരങ്ങൾ അറിയിക്കണം. എല്ലാ സ്കളൂകളും കൃത്യമായി ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും വേണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.