തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന അതിഥി തൊഴിലാളികൾ ക്വാറന്റൈൻ ആകണം. അതിഥി തൊഴിലാളികൾ 14 ദിവസം ഒരു മുറിയിൽ നിർബന്ധമായി കഴിയണം.തുടർന്ന് ഇവർക്ക് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റും നടത്തും.
ഓരോരുത്തര്‍ക്കും ശുചിമുറി അടക്കമുള്ള ഓരോ മുറിയും തൊഴിലുടമകള്‍ സജ്ജമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആകുന്നവര്‍ക്ക് നിരീക്ഷണ കാലാവധി പൂര്‍ത്തിയായ ശേഷം ജോലി തുടരാം.