തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി പരാതി മന്ത്രി ഇ.പി ജയരാജന്റെ പേഴ്സണല്‍ സ്റ്റാഫിനെ മാറ്റി. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.സി സജീഷിനെയാണ് മാറ്റിയത്. സാമ്പത്തിക ക്രമക്കേടുകൾ അടക്കം പരാതികൾ ഉയർന്നതിനാലാണ് ഇയാളെ മാറ്റിയത്. പാർട്ടി നടത്തിയ അന്വേഷണത്തിലും ഇത് കണ്ടെത്തിയിരുന്നു. തുടർന്ന് പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് സജീഷ് രാജി സമര്‍പ്പിക്കുകയായിരുന്നു.
സജീഷിനെതിരെ നിരവധി പരാതികള്‍ സിപിഎമ്മിന് നേരത്തെ ലഭിച്ചിരുന്നു. കായിക വകുപ്പിന്റെ മേൽനോട്ടം സജീഷിനായിരുന്നു. അതേസമയം ആരോഗ്യപരമായ കാരണങ്ങളാലാണ് സജീഷ് ജോലിയില്‍ നിന്നും ഒഴിഞ്ഞതെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.