ബിജെപി എംഎൽസി സന്ദേശ് നാഗരാജ് കോൺഗ്രസിലേക്ക്;

0
65

ബെംഗളൂരു: 2023 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ഭരണം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. പ്രമുഖ കന്നഡ സിനിമാ നിര്‍മ്മാതാവും എം എൽ സിയുമായ സന്ദേശ് നാഗരാജ് ആണ് കോൺഗ്രസിൽ ചേരുക. ഇദ്ദേഹം ബി ജെ പിയിൽ നിന്ന് രാജിവെച്ചു.

‘താൻ ബി ജെ പിയിൽ സന്തോഷവാൻ അല്ല. എച്ച് വിശ്വനാഥിനോട് ചെയ്തത് പോലെ അവർ എന്നെയും ചതിക്കുകയാണ് ചെയ്തത്. ചതിയന്‍മാരാലാണ് ബി ജെ പി അറിയപ്പെടുന്നത്. ഞാന്‍ ബി ജെ പിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുമായും കെ പി സി സി അദ്ധ്യക്ഷനുമായ ഡി കെ ശിവകുമാറുമായും സംസാരിച്ചു’, സന്ദേശ് നാഗരാജ് പറഞ്ഞു.

ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് സന്ദേശ് ഉന്നയിച്ചത്.ജെ പി എം എൽ എസിയായ എ എച്ച് വിശ്വനാഥും ഉടൻ ബി ജെ പി വിട്ട് കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാറിനേയും ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെയും ഫോണിൽ ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. ഡിസംബർ അവസാനത്തോടെ അദ്ദേഹം കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് വിവരം. അർസിക്കെരെയിലെ ജെ ഡി എസ് എം എൽ എ കെ എം ശിവലിംഗ ഗൗഡ, ജെ ഡി എസ് ഗുബ്ബി എം എൽ എ എസ് ആർ ശ്രീനിവാസ്, യെല്ലപ്പൂർ മുൻ എം എൽ എ വി എസ് പാട്ടീലും ഒരു മാസത്തിനുള്ളിൽ പാർട്ടിയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here