ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

0
79

മസ്‌കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടയിൽ ഒരാൾ പിടിയിൽ.മയക്കുമരുന്ന് പ്രതിരോധസേനാ വിഭാഗം അറസ്റ്റ് ചെയ്ത ഇയാളില്‍ നിന്ന് 126 കിലോ ഹാഷിഷും മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തു.

പ്രതിയുമായി ബന്ധമുള്ള ഏഷ്യന്‍ വംശജയായ സ്ത്രീയെയും അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസിനെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഒമാന്‍’ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മയക്കുമരുന്ന് കൈവശം സൂക്ഷിച്ച രണ്ട് ഏഷ്യക്കാരെ വടക്കന്‍ ബാത്തിന പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here