തിയറ്ററിൽ കിംഗ് ഖാന്‍, ‘പത്താൻ’ പോസ്റ്റർ

0
80

ബോളിവുഡ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പത്താൻ’. നാല് വർഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാൻ ബി​ഗ് സ്ക്രീനിൽ എത്തുന്നു എന്നത് തന്നെയാണ് അതിന് കാരണം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിയറ്ററുകളിൽ ചിത്രം തീപാറിക്കും എന്ന് തന്നെയാണ് ടീസര്‍ ഉറപ്പുനൽകിയത്. പത്താൻ അടുത്തവർഷം ജനുവരി 25ന് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ‌.

കയ്യിൽ തോക്കേന്തി നിൽക്കുന്ന ഷാരൂഖ് ഖാനെയും ദീപികയെയും ജോൺ എബ്രഹാമിനെയും പോസ്റ്ററിൽ കാണാം. ഒരു പവർ പാക്കഡ് സിനിമയാണ് പത്താൻ എന്ന് നിശംസയം പറയാനാകും എന്നാണ് പോസ്റ്ററിന് താഴെ ആരാധകർ കമന്റ് ചെയ്യുന്നത്. തുടർ പരാജയങ്ങൾ നേരിടുന്ന ബോളിവുഡിന് വലിയൊരു മുതൽക്കൂട്ടാകും ചിത്രമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here