വിഴിഞ്ഞത്ത് സംഘർഷം:നിരവധി പൊലീസുകാർക്ക് പരിക്ക്

0
108

തിരുവനന്തപുരം. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ അടിച്ചുതകർത്തു. കഴിഞ്ഞ ദിവസം നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതിന് പിറകെയായിരുന്നു സ്റ്റേഷൻ ആക്രമണം. പ്രതിഷേധക്കാർ സ്റ്റേഷൻ കെട്ടിടവും പൊലീസ് വാഹനങ്ങളും അടിച്ചുതകർക്കുകയായിരുന്നു.

നിരവധി പൊലീസുകാർക്ക് സംഭവത്തിൽ പരിക്കുണ്ട്. ശനിയാഴ്ച ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ വിഴിഞ്ഞം സ്വദേശി സെൽറ്റനെ അറസ്റ്റ് ചെയ്തത്തിനു പിറകെയാണ് സ്റ്റേഷൻ ആക്രമണം ഉണ്ടാവുന്നത്. കസ്റ്റഡിയിലെ ടുത്ത അഞ്ചുപേരെ വെറുതെ വിടണമെന്നാണ് ആവശ്യം. രണ്ട് പൊലീസ് ജീപ്പുകൾ മറിച്ചിട്ടു.

സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചു. മൊബൈലിൽ സംഘർഷമാവസ്ഥ ചിത്രീകരിക്കാൻ ശ്രമിച്ചവർക്കെതിരെയും കൈയ്യേറ്റം ഉണ്ടായി. കൂടുതൽ സ്ഥലങ്ങളിൽനിന്ന് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിസരത്തേക്ക് സഭാനുകൂലികൾ എത്തി വരുന്നതായിട്ടാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here