കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവില കൂടി. ഗ്രാമിന് 65 രൂപയാണ് ഇന്ന് കൂടിയത്. പവന് 520 രൂപയും വർധിച്ചു. ഗ്രാമിന് 4,660 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 37,280 രൂപയും.
അന്താരാഷ്ട്ര സ്വർണവിലയിലും വൻ വർധനവാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ട്രോയ് ഔൺസിന് (31.1 ഗ്രാം) അന്താരാഷ്ട്ര വിപണിയിൽ 1,858 ഡോളറാണ് നിലവിലെ നിരക്ക്. ജൂലൈ മാസം ഒന്നാം തീയതിയിലെ ഉയർന്ന നിരക്കാണ് സ്വർണ വിപണി ഇന്ന് മറികടന്നത്. ജൂലൈ ഒന്നിന് ഗ്രാമിന് 4,520 രൂപയായിരുന്നു നിരക്ക്. പവന് 36,160 രൂപയുമായിരുന്നു.