ദില്ലി: കേന്ദ്ര സർക്കാർ ജോലികള്‍ക്ക് ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി സി പി എം എംപി ജോണ്‍ ബ്രിട്ടാസ്. ഹിന്ദി നിർബന്ധമാക്കുകയെന്ന അജൻഡ മുൻനിർത്തി 112 ശുപാർശയടങ്ങിയ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ പാർലമെന്റിന്റെ ഔദ്യോഗികഭാഷാ സമിതി രാഷ്‌ട്രപതിക്ക് സമർപ്പിച്ച സംഭവത്തില്‍ലാണ് ജോണ്‍ ബ്രിട്ടാസ് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ തമ്മിൽ ഇംഗ്ലീഷിനുപകരം ഹിന്ദിയിൽ സംസാരിക്കണമെന്ന് മുമ്പ് അമിത് ഷാ പ്രതികരിച്ചപ്പോൾ വലിയ പ്രതിഷേധമാണുയർന്നത്. ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കില്ലെന്ന് കേന്ദ്രസർക്കാർ നിലപാട് തിരുത്തുകയും ചെയ്തു . എന്നാല്‍ ഇപ്പോൾ ഇതാ വീണ്ടും ഇതേ അജണ്ടയുമായി മുന്നോട്ട് പോകുകയാണ് പാർലമെന്റിന്റെ ഔദ്യോഗികഭാഷാ സമിതിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.