വനിതാ ഏഷ്യാ കപ്പ്: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍

0
59

ധാക്ക: വനിതാ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്‍റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. ഓപ്പണിംഗ് വിക്കറ്റില്‍ തകര്‍ത്തടിച്ച് 12 ഓവറില്‍  96 റണ്‍സ് നേടിയ ഷഫാലി വര്‍മയും ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുമാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. 44 പന്തില്‍ 55 റണ്‍സെടുത്ത ഷഫാലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ബംഗ്ലാദേശിനായി റുമാന അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു.

വണ്‍ഡൗണായി എത്തിയ ജെമീമ റോഡ്രിഗസ് തകര്‍ത്തടിച്ചെങ്കിലും റിച്ച ഘോഷും(4), കിരണ്‍ നാവ്‌ഗിരെയും(0) നിരാശപ്പെടുത്തിയതോടെ ഇന്ത്യ 125-4ലേക്ക് വീണു. എന്നാല്‍ അവസാന ഓവറുകളില്‍ ദീപ്തി ശര്‍മക്കൊപ്പം ജെമീമ(24 പന്തില്‍ 35*) നടത്തിയ പോരാട്ടം ഇന്ത്യയെ 150 കടത്തി. പത്തൊമ്പതാം ഓവറില്‍ സ്വന്തം ബൗളിംഗില്‍ റുമാന അഹമ്മദ് ജെമീമയെ കൈവിട്ടത് ഇന്ത്യക്ക് തുണയായി. ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍ റുമാനക്ക് ഹാട്രിക്ക് സ്വന്തമാക്കാമായിരുന്നു. ആ ഓവറില്‍ ഫോറും സിക്സും അടക്കം 15 റണ്‍സ് വാരിയാണ് ഇന്ത്യ 150 കടന്നത്.

എന്നാല്‍ അവസാന ഓവറില്‍ ദീപ്തി(10) പുറത്തായതോടെ ആറ് റണ്‍സ് നേടാനെ ഇന്ത്യക്കായുള്ളു. ഇന്നലെ നടന്ന മത്സരത്തില്‍ പാക്കിസ്ഥാനോട് ഇന്ത്യന്‍ വനിതകള്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here