ക്രൈസ്റ്റ്ചര്‍ച്ച്: ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ ബാറ്റിംഗ് മികവില്‍ ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ പാക്കിസ്ഥാന് ആറ് വിക്കറ്റിന്‍റെ അനായാസ ജയം.
ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ന്യൂിസലന്‍ഡ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍ പാക്കിസ്ഥാന്‍ 18.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 53 പന്തില്‍ 79 റണ്‍സുമായി പുറത്താകാതെ നിന്ന ബാബറാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍.
സ്കോര്‍ ന്യൂിസലന്‍ഡ് 20 ഓവറില്‍ 147-8, പാക്കിസ്ഥാന്‍ 18.2 ഓവറില്‍ 149-4.