ഡെറാഡൂൺ: ഉത്തരകാശിയിലെ ദ്രൗപതി ദണ്ഡ കൊടുമുടിയിൽ ഹിമപാതത്തിൽ അകപ്പെട്ടവരിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
16 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. വ്യാഴാഴ്ച രാവിലെ അഞ്ച് മൃതദേഹങ്ങളും ദുരന്തമുണ്ടായ ദിവസം നാല് പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തിരുന്നു. 16 പേരിൽ രണ്ട് പേർ പരിശീലകരാണ്. ഇനിയും ഒരു ഡസനിലേറെ ആളുകളെ കണ്ടെത്താനുണ്ടെന്നാണ് മൗണ്ടനീയറിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിക്കുന്ന വിവരം. സംഘത്തിൽ 42 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ 34 പേർ ട്രെയിനികളാണ്. അപകടത്തിൽ പരിക്കേറ്റവരെ രക്ഷപ്പെടുത്തി ബേസ് ക്യാമ്പിലേക്ക് കൊണ്ടുവന്ന് ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ വ്യക്തമാക്കി.