പ്രളയത്തിൽനിന്ന് വീട്ടുകാരെ രക്ഷിച്ച ജനൽ

0
54

ശക്തമായ കാറ്റിനും പേമാരിക്കും പിടികൊടുക്കാതെയാണ് ഒരു വീട്ടിലെ ജനലുകള്‍ ഉറപ്പോടെ നില്‍ക്കുന്നത്. ഫ്ലോറിഡയിലെ നേപ്പിള്‍സ് നഗരത്തില്‍ നിന്നുള്ളതാണ് ചിത്രം. വീട്ടിലേക്ക് പ്രളയജലം ഇരച്ചെത്തുന്നു. ചുറ്റിനും മുങ്ങുന്നു. പക്ഷേ വീടിനകത്തേക്ക് ഒരുതുള്ളി ജലംപോലും കടത്തിവിടാതെ കാവൽനിൽക്കുകയാണ് കരുത്തനായ ആ ജനൽ.

സംഭവം ശ്രദ്ധയില്‍പ്പെട്ട് ട്വിറ്ററില്‍ ചിത്രം ഷെയര്‍ ചെയ്തത് മുന്‍ മാധ്യമപ്രവര്‍ത്തക കൂടിയായ ഡിക്സി വാട്‌ലിയാണ്. ‘അനുഭവത്തില്‍ നിന്ന് വളരെ അധികം ശ്രദ്ധചെലുത്തിയ ഒരു ചിത്രം’ എന്ന അടിക്കുറിപ്പോടെയാണ് ഡിക്സി സംഭവം ട്വിറ്റ് ചെയ്തത്.

‘ഞാനൊരു എന്‍ജിനിയറല്ല, എന്നിരുന്നാലും ഈ ശക്തമായ കാറ്റിലും വെള്ളപ്പൊക്കത്തിലും ഈ ജനലുകള്‍ ഇങ്ങനെ കരുത്തോടെ ഇരിക്കുന്നതില്‍ അത്ഭുതം തോന്നുന്നു. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ആയിരിക്കാമിത്’. ‘ഈ ജനല്‍ സ്ഥാപിച്ച ആളുകള്‍ക്ക് മെഡല്‍ അര്‍ഹിക്കുന്നു, ആ കുടുംബത്തെ വലിയ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്’ -ഇത്തരത്തിലുള്ള കമന്‍റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്.

ഇയാന്‍ ചുഴലിക്കാറ്റ് ഫ്ലോറിഡയിലുണ്ടാക്കിയ നാശനഷ്ടം ചെറുതൊന്നുമല്ല. 100ലധികം ആളുകള്‍ മരണമടയുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. അതിനിടയിലാണ് ഈ ചെറിയ വാർത്ത വേറിട്ടുനിൽക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here