പ്രധാനമന്ത്രി സൂര്യഘർ യോജന: മാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി വേണമെങ്കിൽ എന്ത് ചെയ്യണം?

0
68

രാജ്യത്ത് സൗരോർജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘പ്രധാനമന്ത്രി സൂര്യ ഘർ : മുഫ്തി ബിജ്ലി യോജന’ (PM Surya Ghar: Muft Bijli Yojana) എന്ന പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഒരു കോടി വീടുകൾക്ക് മാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വീടുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്ന ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ ഈ വർഷം ജനുവരിയിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയിലേക്ക് 75,000 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ സുസ്ഥിര വികസനവും ജനങ്ങളുടെ ക്ഷേമവും മുൻ നിർത്തിയാണ് പദ്ധതിയെന്ന് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. എന്നാൽ പദ്ധതി ജനങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതിരിക്കാൻ സബ്‌സിഡികളും ലോണും അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ നഗരങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയും പഞ്ചായത്തുകൾ വഴിയുമുള്ള പ്രവർത്തനം ആവശ്യമാണെന്നും ഇത് ജനങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനൊപ്പം വൈദ്യുതി ബില്ല് കുറയ്ക്കുമെന്നും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പ്രധാനമന്ത്രി സൂര്യ ഘർ യോജനയിലേക്ക് എങ്ങനെ അപേക്ഷിക്കാം?

  1. വെബ്സൈറ്റ് തുറക്കുക
  2. രജിസ്‌ട്രേഷൻ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
  3. നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക
  4. വൈദ്യുതി വിതരണ കമ്പനി തിരഞ്ഞെടുക്കുക.
  5. കൺസ്യൂമർ നമ്പർ ടൈപ്പ് ചെയ്യുക
  6. മൊബൈൽ നമ്പർ നൽകുക
  7. ഇമെയിൽ ഐഡി നൽകുക
  8. രജിസ്ട്രേഷൻ പൂർത്തിയായ ശേഷം കൺസ്യൂമർ നമ്പറും മൊബൈൽ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  9. തുടർന്ന് റൂഫ് ടോപ്പ് സോളാർ സ്കീമിലേക്ക് നിർദ്ദേശങ്ങൾ പാലിച്ച് അപേക്ഷിക്കുക
  10. DISCOM ( Distribution Company ) നിങ്ങളുടെ അപേക്ഷ അംഗീകരിച്ച ശേഷം നിങ്ങൾക്ക് സോളാർ പ്ലാന്റ് സ്ഥാപിക്കാം.
  11. പ്ലാന്റ് സ്ഥാപിച്ച ശേഷം ഒരു നെറ്റ് മീറ്ററിനായി (Net Metre) അപേക്ഷിക്കാം
  12. നെറ്റ് മീറ്റർ ഘടിപ്പിച്ച ശേഷം DISCOM അധികൃതർ പരിശോധന നടത്തുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും.
  13. കമ്മീഷൻ ചെയ്യാനുള്ള റിപ്പോർട്ട് ലഭിച്ചതിന് ശേഷം നിങ്ങളുടെ ബാങ്ക് വിവരങ്ങളും ക്യാൻസലാക്കിയ ഒരു ചെക്കും വെബ്സൈറ്റ് വഴി സമർപ്പിക്കുക. 30 ദിവസത്തിനകം നിങ്ങൾക്ക് സബ്‌സിഡി ലഭിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here