കണ്ണൂർ പുല്ലൂപ്പിക്കടവ് തോണി അപകടം: മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി

0
47

കണ്ണൂർ പുല്ലൂപ്പിക്കടവ് തോണി അപകടത്തിൽ മൂന്നാമത്തെ ആളിന്റെയും മൃതദേഹം കണ്ടെത്തി. അത്താഴക്കുന്ന് സ്വദേശി കെ പി സഹദിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. വള്ളുവൻകടവ് പരിസരത്ത് കരയോട് ചേർന്ന് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽ മരിച്ച പുല്ലൂപ്പി സ്വദേശി കൊളപ്പാൽ വീട്ടിൽ റമീസിന്റെയും അത്താഴക്കുന്ന് സ്വദേശി അസറുദ്ദീനിന്റെയും മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

കക്കാട് പുല്ലുപ്പിക്കടവ് പുഴയിൽ മൂന്ന് സുഹൃത്തുക്കളും ഞായറാഴ്ച കണ്ടൽ കാട് കാണാൻ തോണിയിൽ പോയപ്പോഴാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച രാവിലെ മൂന്നുപേരും മടങ്ങി വരാത്തതിനെ തുടർന്നാണ് നാട്ടുകാർ തിരച്ചിൽ ആരംഭിച്ചത്. പിന്നീട് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here