ഹൈദരാബാദ്: ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും ട്വന്റി 20 മത്സരത്തിൽ ഓസീസിനെ ആറുവിക്കറ്റിന് തകർത്താണ് ഇന്ത്യ പരമ്പര നേടിയത്. അവസാന ഓവർ വരെ ആവേശം നിറഞ്ഞമത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി സൂര്യകുമാർ യാദവും വിരാട് കോലിയും അർധസെഞ്ചുറി നേടി തിളങ്ങി.ഒരു പന്ത് ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ വിജയം.
ഓസീസ് ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തിൽ ഒരു പന്ത് ശേഷിക്കേ മറികടന്നു. സൂര്യകുമാർ 69 റൺസും കോലി 63 റൺസും നേടി. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്. കളിയിലെ താരമായി സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തു. അക്ഷർ പട്ടേലാണ് പരമ്പരയുടെ താരം.