സൈക്കിളോടിക്കുന്നവർ ഹെൽമെറ്റും രാത്രികാലയാത്ര സുരക്ഷിതമാക്കാൻ റിഫ്ളക്ടീവ് ജാക്കറ്റും ഉപയോഗിക്കണമെന്ന് മോട്ടോർവാഹനവകുപ്പിന്റെ നിർദേശം.

0
150

സൈക്കിളുകൾ രാത്രി മറ്റുവാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നത് അപകടങ്ങൾ കൂട്ടുന്നുണ്ട്. അതിവേഗത്തിൽ സൈക്കിൾസവാരി നടത്തരുത്. സൈക്കിൾ പൂർണമായി സുരക്ഷിതമാണെന്നും മറ്റുതകരാറുകൾ ഇല്ലെന്നും ഉറപ്പാക്കണം.

സൈക്കിളിൽ യാത്രചെയ്യുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കാൻ അടുത്തിടെ ബാലാവകാശകമ്മിഷൻ നിർദേശിച്ചിരുന്നു. ഇന്ധനവില വർധിച്ചതോടെ സൈക്കിൾ ഉപയോഗിക്കുന്നവർ കൂടിയിട്ടുണ്ട്.

ബാറ്ററിയുപയോഗിച്ച് ഓടുന്ന വേഗംകൂടിയ ഇലക്ട്രിക് സൈക്കിളുകൾകൂടി രംഗത്തിറങ്ങിയതോടെ അപകടസാധ്യത വർധിച്ചിട്ടുണ്ട്.

സൈക്കിളോടിക്കുന്നവർ ഹെൽമെറ്റും രാത്രികാലയാത്ര സുരക്ഷിതമാക്കാൻ റിഫ്ളക്ടീവ് ജാക്കറ്റും ഉപയോഗിക്കണമെന്ന് മോട്ടോർവാഹനവകുപ്പിന്റെ നിർദേശം.

LEAVE A REPLY

Please enter your comment!
Please enter your name here