തിരുവനന്തപുരം: ഗാന്ധി കുടുംബം പിന്മാറിയതോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര് എന്ന ചോദ്യമാണ് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. അശോക് ഗെഹ്ലോട്ടിന്റെയും ശശി തരൂരിന്റെയും അടക്കമുളള പേരുകള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന് ശശി തരൂര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അഭ്യൂഹങ്ങള്‍ പടരുന്നതിനിടെ ശശി തരൂരിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത് വന്നിരിക്കുകയാണ്.