കുടയത്തൂരിലെ ഉരുള്‍പ്പൊട്ടല്‍: ഒരു കുടുംബത്തിലെ അഞ്ചു പേരും മരിച്ചു,

0
60

തൊടുപുഴ: തീരാ വേദനയായി തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തം. ഒരു കുടുംബത്തിലെ അഞ്ച് പേരും ഉരുള്‍പ്പൊട്ടലില്‍ മരിച്ചു. അഞ്ച് വയസ്സുള്ള കുഞ്ഞ് അടക്കമുള്ള കൊല്ലപ്പെട്ടത്.

കുടയത്തൂര്‍ സ്വദേശി സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ ഷിമ, ഷിമയുടെ മകന്‍ ദേവാനന്ദ്, എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. നേരത്തെ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു.

അവസാന നിമിഷത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ മറ്റ് രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെടുക്കുകയായിരുന്നു. ശക്തമായ മഴയ്ക്ക് പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ വീട് തകര്‍ന്നാണ് അപകടമുണ്ടായത്. വീട് പൂര്‍ണമായും ഒലിച്ചുപോയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here