നടി മലൈക അറോറയുടെ പിതാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു.

0
38

നടി മലൈക അറോറയുടെ പിതാവ് അനില്‍ അറോറയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ, ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കുറച്ചു കാലങ്ങളായി അനില്‍ അറോറ വിഷാദത്തിലായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. മലൈകയുടെ മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനും മറ്റ് ബന്ധുക്കളും സംഭവമറിഞ്ഞ് അവരുടെ വസതിയിലെത്തിയിട്ടുണ്ട്.

പഞ്ചാബ് സ്വദേശിയാണ് അനില്‍ അറോറ. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്നു. മഹാരാഷ്ട്രയിലെ താനെയിലാണ് മലൈക അറോറ ജനിച്ചത്. അവര്‍ക്ക് 11 വയസുള്ളപ്പോഴാണ് മാതാപിതാക്കള്‍ വിവാഹമോചിതരാകുന്നത്. ശേഷം അമ്മയ്ക്കും സഹോദരി അമൃത അറോറയ്ക്കുമൊപ്പം അവര്‍ ചെമ്പൂരിലേക്ക് താമസം മാറി. മലയാളിയായ ജോയ്‌സ് പോളികാര്‍പാണ് മലൈകയുടെ അമ്മ.

LEAVE A REPLY

Please enter your comment!
Please enter your name here