Asia Cup 2022: ടോസ് ഇന്ത്യക്കൊപ്പം, ബൗളിങെടുത്ത് രോഹിത്- റിഷഭിനു പകരം കാര്‍ത്തിക്

0
81

ദുബായ്: ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനുമായുള്ള ഗ്ലാമര്‍ പോരില്‍ ടോസ് ഭാഗ്യം ഇന്ത്യക്കൊപ്പം. രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയും ചെയ്തു. വലിയൊരു സര്‍പ്രൈസുമായിട്ടാണ് രോഹിത് ഇന്ത്യന്‍ ഇലവനെ പ്രഖ്യാപിച്ചത്. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഒഴിവാക്കിയ ഇന്ത്യ പകരം വെറ്ററന്‍ താരം ദിനേശ് കാര്‍ത്തികിനെ കളിപ്പിക്കുകയായിരുന്നു. റിഷഭിനെക്കൂടാതെ ദീപക് ഹൂഡ, ആര്‍ അശ്വിന്‍ എന്നിവരും ഇന്ത്യന്‍ ടീമില്‍ ഇല്ല.

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

പാകിസ്താന്‍-മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ബാബര്‍ ആസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഖുശ്ദില്‍ ഷാ, ആസിഫ് അലി, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, നസീം ഷാ, ഹാരിസ് റൗഫ്, ഷഹനാസ് ദഹാനി.

LEAVE A REPLY

Please enter your comment!
Please enter your name here