മസ്കറ്റ്: ഒമാനില്‍ 24 മണിക്കൂറില്‍ 1739 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം കഴിഞ്ഞ ഒരു മാസമായി പ്രതിദിനം ആയിരത്തിന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 1514 പേര്‍ ഒമാന്‍ സ്വദേശികളാണ്. 225 വിദേശികള്‍ക്കും രോഗം പിടിപെട്ടിട്ടുണ്ടെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഇതോടെ ഒമാനില്‍ 68400 പേര്‍ക്കാണ് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 45150 പേര്‍ രോഗമുക്തി നേടിയെന്നും മന്ത്രാലയത്തിന്‍റെ അറിയിപ്പില്‍ പറയുന്നു. എട്ടു പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കൊവിഡ് മൂലമുള്ള മരണസംഖ്യ 326 ആയി.