ശബരിമലയിൽ വീണ്ടും തീർഥാടകത്തിരക്ക്

0
71

മണ്ഡലപൂജയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമലയിലേക്ക് വീണ്ടും തീർഥാടക പ്രവാഹം. സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇടത്താവളങ്ങളിൽ തീർഥാടക വാഹനങ്ങൾ നിർത്തിയിടാനാണ് നിർദേശം. ഇതിന്റെ ഭാഗമായി പത്തനംതിട്ട, എരുമേലി തുടങ്ങിയ ഇടത്താവളങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കും.

വഴിയിൽ വാഹനങ്ങൾ കുരുങ്ങുന്നത് ഒഴിവാക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.ഏറെ സമയം ക്യൂവിൽ കാത്തുനിൽക്കേണ്ടി വരുന്നവരെ സഹായിക്കാൻ അഖില ഭാരത അയ്യപ്പ സേവാസംഘം കൂടുതൽ വളണ്ടിയർമാരെ നിയോഗിച്ചു. അയ്യപ്പഭക്തർക്ക് ചുക്ക് വെള്ളവും ബിസ്കറ്റും ഇവർ പമ്പ മുതൽ വിതരണം ചെയ്യുന്നുണ്ട്. ആവശ്യാനുസരണം വെള്ളവും നൽകും.

ശബരിമലയിലെ തിരക്ക് വർധനവിൽ ഭക്തർക്ക് നൽകാൻ മൂന്ന് കണ്ടെയ്നർ ബിസ്‌കറ്റ്‌ പമ്പയിലും സന്നിധാനത്തുമായി എത്തിച്ചു കഴിഞ്ഞു. 10 ലക്ഷം രൂപയുടെ ബിസ്കറ്റ് പമ്പയിൽ ആദ്യം എത്തിച്ചത് ചിറ്റൂർ യൂണിയനാണ്. അഖിലഭാരത അയ്യപ്പ സേവസംഘം പാലക്കാട് ചിറ്റൂർ യൂണിയൻ സമാഹരിച്ച 10 ലക്ഷം രൂപയുടെ ഒരു കണ്ടെയ്നർ ബിസ്കറ്റാണ് പമ്പയിൽ എത്തിച്ചത്. തിരക്ക് വർധിക്കുമ്പോൾ മുൻകരുതൽ എന്ന നിലയ്ക്കാണ് ബിസ്കറ്റുകൾ എത്തിക്കുന്നത്.

പമ്പയിലും സന്നിധാനത്തും അയ്യപ്പ സേവാസംഘം അന്നദാനം നടത്തുന്നത് നിരോധിച്ചത് ഭക്തർക്ക് കഴിഞ്ഞ ദിവസം ഉണ്ടായ തിരക്കിൽ വളരെ അധികം ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയത്. അയ്യപ്പ സേവാസംഘം, തിരക്കിൽപെട്ട അയ്യപ്പഭക്തൻമാർക്ക് വെള്ളവും ബിസ്ക്കറ്റും ഏത്തപ്പഴങ്ങളും പരമാവധി നൽകിയിരുന്നു.തിരക്ക് വർധിക്കുന്നത് മുന്നിൽകണ്ട് സന്നിധാനം ക്യാംപിലേക്കും ബിസ്ക്കറ്റുകൾ എത്തിച്ചു.

ചിറ്റൂർ യൂണിയനിലുള്ള യൂണിയൻ പ്രസിഡന്റ് കാർത്തികേയന്റെയും പമ്പ ക്യാംപ് ഓഫീസർ പല്ലാവൂർ ദാസിന്റെയും നേതൃത്വത്തിലുള്ള ടീമാണ് ബിസ്കറ്റ് പമ്പയിൽ എത്തിക്കുന്നതിനു നേതൃത്വം നൽകിയത്.സന്നിധാനത്ത് കാത്തുനിൽക്കുന്നവർക്കു വിതരണത്തിനായി അയ്യപ്പ സേവാസംഘം ക്യാംപിൽ ഒരു ലോഡ് ബിസ്കറ്റ് എത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള സിവി ഷൺമുഖം എംപിയാണ് ബിസ്കറ്റ് എത്തിച്ചു നൽകിയത്. വലിയ നടപ്പന്തൽ, ശരംകുത്തി, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലും തീർഥാടകർക്ക് അയ്യപ്പ സേവാസംഘം ബിസ്കറ്റ് വിതരണം നടത്തുന്നുണ്ട്. ഇവക്കൊപ്പം വെള്ളവും വിതരണം ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here