ചാലക്കുടി: തച്ചുടപറമ്ബ് പുഞ്ചപ്പാടത്തെ പറയന്‍ തോട്ടില്‍ നിര്‍മ്മിച്ചിരുന്ന തടയണയില്‍ നഗരസഭ ഷട്ടര്‍ സ്ഥാപിച്ചു.
നേരത്തെ ഇവിടെ കോണ്‍ക്രീറ്റ് തടയണ നിര്‍മ്മിച്ചിരുന്നുവെങ്കിലും അതിന് മുകളില്‍ക്കൂടി വെള്ളം ഒഴുകിപ്പോകും വിധമായിരുന്നു. വര്‍ഷക്കാലത്തെ വെള്ളത്തിന്റെ ഒഴുക്കിന് ഇതു തടസമായി. മാത്രമല്ല ഷട്ടര്‍ ഇല്ലാത്തതിനാല്‍ മുകള്‍ഭാഗത്തെ തോട്ടില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുകയും ചെയ്തു. വേനല്‍ കാലത്ത് ഷട്ടര്‍ താഴ്ത്താനും ആവശ്യത്തിന് വെള്ളം സംഭരിക്കാനും സാധിച്ചിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് തടയണയുടെ മദ്ധ്യഭാഗം ഷട്ടര്‍ ഇടാന്‍ തീരുമാനിച്ചത്. നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ആറ് ലക്ഷം വകയിരുത്തിയാണ് നിര്‍മ്മാണം നടത്തിയത്.
തടയണയോട് ചേര്‍ന്ന് കിടക്കുന്ന തോടിന്റെ ഇരുഭാഗത്തുമുള്ള കരിങ്കല്‍ ഭിത്തികള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയും പുഞ്ചപ്പാടം റോഡില്‍ നിന്നും പറയന്‍തോട്ടിലേക്ക് ഇറങ്ങുന്ന റാമ്ബുകളുടെ കോണ്‍ക്രീറ്റിംഗും ഇതോടൊപ്പം പൂര്‍ത്തിയാക്കി.