”എന്റെ എല്ലാ തീരുമാനങ്ങളും ചിന്തിച്ചും ആലോചിച്ചുമാണ് എടുത്തത്: പാര്‍വതി തിരുവോത്ത്

0
65

‘നോട്ട് ബുക്ക്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി, മലയാള സിനിമയിൽ അഭിനയം കൊണ്ടും നിലപാടുകൊണ്ടും അത്ഭുതപ്പെടുത്തിയ അഭിനേത്രിയാണ് പാർവതി തിരുവോത്ത്. വിവാദങ്ങളിൽ അകപ്പെട്ടതോടെ പല സിനിമകളിൽ നിന്നും മാറ്റിനിർത്തപ്പെടുന്ന അവസ്ഥവരെ എത്തിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവെച്ച സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് പാർവതി തിരുവോത്ത്.

നടിയെ ആക്രമിച്ച കേസില്‍ അമ്മയ്ക്കുള്ളില്‍ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഗീതു മോഹന്‍ദാസ്, പത്മപ്രിയ, റിമ കല്ലിങ്കല്‍ എന്നിവര്‍ രാജി വച്ചതിന് പിന്നാലെ 2020ല്‍ ആയിരുന്നു പാര്‍വതിയും രാജി വച്ചത്. രാജി വെച്ചതിൽ പശ്ചാത്താപമില്ലെന്ന് പാർവതി പറഞ്ഞു. മനോരമ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ വളരെയധികം ചിന്തിച്ച് എടുത്ത തീരുമാനമായിരുന്നു രാജി എന്ന് പാര്‍വതി പറയുന്നത്.

പാർവതിയുടെ വാക്കുകൾ

”എന്റെ എല്ലാ തീരുമാനങ്ങളും ചിന്തിച്ചും ആലോചിച്ചുമാണ് എടുത്തത്. അവര്‍ എന്താ അത് ചെയ്യാത്തത് എന്ന് ചോദിക്കുന്നത് ഞാന്‍ നിര്‍ത്തി. ഞാന്‍ എന്ത് ചെയ്യുന്നു എന്നേ ഞാന്‍ നോക്കുന്നുള്ളു. ഞാന്‍ തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് ഒരു പശ്ചാത്തപവുമില്ല. ഏറ്റവും നല്ല കാര്യം എന്താണെന്നാല്‍, നിങ്ങള്‍ ഒരു മാറ്റമായി മാറുക. ഞാന്‍ അതാണ് പ്രാവര്‍ത്തികമാക്കുന്നത്. വിമര്‍ശനങ്ങളും കാര്യങ്ങളുമൊക്കെ പ്രധാനമാണ് ഒരു പരിധി വരെ’ പാർവതി പറഞ്ഞു.

അതേസമയം ഉള്ളൊഴുക്കാണ് പാർവതിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ക്രിസ്റ്റോ ടോമി ഒരുക്കുന്ന ചിത്രത്തിൽ ഉർവശിയും കേന്ദ്ര കഥാപാത്രത്തിൽ എത്തുന്നു. ജൂൺ 21ന് ചിത്രം തിയേറ്ററിൽ റിലീസിനെത്തും. നിഗൂഢതകൾ നിറഞ്ഞ ചിത്രത്തിന്റെ ട്രെയിലറും ടീസറും എല്ലാം ശ്രദ്ധ നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here