കാസര്‍കോട്: കാസര്‍കോട് തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച അച്ഛനടക്കം നാല് പ്രതികളും പിടിയില്‍. മദ്രസാ അധ്യാപകനായ അച്ഛന് കുട്ടിയെ വീട്ടില്‍ വച്ചാണ് നിരന്തരം പീഡിപ്പിച്ചിരുന്നത്. എട്ടാംക്ലാസ് മുതല്‍ അച്ഛന് പീഡിപ്പിച്ചെന്ന് കുട്ടി മൊഴിനല്‍കിയിട്ടുണ്ട്. കുട്ടി തന്നെയാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. മറ്റ് മൂന്നുപേർ കൂടി പീഡിപ്പിച്ചെന്നും മൊഴിയിലുണ്ട്. കുട്ടിയുടെ അച്ഛനെതിരെ മുമ്പും പോക്സോ കേസുണ്ട്.