സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗാന്ധിനഗറിലെ വീട്ടില്‍ കുട്ടികള്‍ക്ക് ദേശീയ പതാക കൈമാറിയാണ് ‘ആസാദി കാ അമൃത് മഹോത്സവി’ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദി പങ്കാളിയായത്. കുട്ടികള്‍ക്കൊപ്പം ഹീരാബെന്‍ പതാക വീശുകയും ചെയ്തു. ഇക്കൊല്ലം ജൂണ്‍ മാസത്തില്‍ തന്റെ നൂറാം വയസിലേക്ക് കടന്ന ഹീരാബെന്‍ പ്രധാനമന്ത്രിയുടെ ഇളയസഹോദരന് പങ്കജ് മോദിയോടൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്.