ജൈവമാലിന്യ സംസ്കരണ രംഗത്ത് കേരളത്തിന്റെ മുഖമുദ്രയായ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റിന്റെ Administrative Head Office ഉദ്ഘാടനം 2022 ഓഗസ്റ്റ് മാസം 14 തീയതി നടക്കുകയാണ്.
തൃശൂർ കുന്നംകുളം റൂട്ടിൽ മുഴുവഞ്ചേരിയിലാണ് പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആൻസി വില്യംസ് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് കൈപ്പറമ്പ് OUR OWN Hall വച്ച് കേരളത്തിലെ ആദ്യത്തെ WASTE MANAGEMENT TECHNICIAN AND CONSULTANT ( WMTC ) എന്ന സർട്ടിഫിക്കറ്റ് കോഴ്സ് കൂടി നടക്കുകയാണ്.
കേരളത്തിലെ വേസ്റ്റ് മാനേജ്മെന്റ് രംഗത്തെ ആദ്യത്തെ ഒരു സംവിധാനമാണ് ഈ കോഴ്സ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുക്കുന്ന നൂറോളം സന്നദ്ധ പ്രവർത്തകർക്ക് വേസ്റ്റ് മാനേജ്മെന്റ് രംഗത്ത് ശാസ്ത്രീയമായ ട്രെയിനിങ് നൽകി ഇവരെ ഈ രംഗത്ത് പ്രൊഫഷണൽ ആക്കി മാറ്റി കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വിപത്തായ മാലിന്യ സംസ്കരണ രംഗത്ത് ഒരു ഉത്തേജനം നൽകാൻ ഈ കോഴ്സ് തീർച്ചയായും ഉപകാരപ്പെടും.
Secretary
IFSE