രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നു; ടിപിആർ 14.38 ശതമാനം

0
66

ദില്ലിയിൽ കൊവിഡ് കേസുകൾ ഉയരുന്നു. വ്യാഴാഴ്ച 2,726 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. 6 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. 14.38 ആണ് ടിപിആർ.

ആക്ടീവ് കേസുകളുടെ 8,840 ആയി, ഇത് ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. നേരത്തെ ഫെബ്രുവരി 6 ന് സജീവ കേസുകൾ 8,869 ആയിരുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,960 പരിശോധനകൾ നടത്തിയതായി അധികൃതർ അറിയിച്ചു.

അതേസമയം ബുധനാഴ്ച രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 16,299 പേർക്കാണ്.നിലവിൽ ചികിത്സയിലുള്ളത് 1,25,076 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.28 ശതമാനമാണ്. 19,431 പേർക്കാണ് രോഗമുക്തി.ഇതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,35,55,041 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.53%.

കഴിഞ്ഞ 24 മണിക്കൂറിൽ 3,56,153 പരിശോധനകൾ നടത്തി. 87.92 കോടിയിൽ അധികം (87,92,33,251) പരിശോധനകളാണ് ഇതുവരെ നടത്തിയത്.പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 4.85 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.58 ശതമാനമാണ്. രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 207.29 കോടി (2,07,29,46,593) കടന്നു. 2,75,36,174 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 198.34 കോടിയിൽ അധികം (1,98,34,52,325) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 7.21 കോടിയിൽ അധികം (7,21,49,850) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും സർക്കാർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here