മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം കുറിച്ചു. സെന്‍സെക്‌സ് 367 പോയന്റ് നേട്ടത്തില്‍ 37,387ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തില്‍ 11005ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1197 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 589 ഓഹരികള്‍ നഷ്ടത്തിലുമാണ്.
എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎല്‍ ടെക്, യുപിഎല്‍, ബ്രിട്ടാനിയ, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, എസ്ബിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, ഐഒസി, വേദാന്ത, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.