ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം ലഭ്യമായി. cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. ഡിജിലോക്കർ (https://results.digilocker.gov.in/) വഴിയും ഫലമറിയാം. ഫലം പരിശോധിക്കാനുള്ള ലിങ്കുകൾ ആക്ടിവേറ്റാഡാണെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല
ഫലം പ്രസിദ്ധീകരിക്കാത്തതിനാൽ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടണമെന്ന് സി.ബി.എസ്.ഇ. സ്കീമിൽ പരീക്ഷയെഴുതിയ വിദ്യാർഥികൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതേത്തുടർന്ന് കോടതി ഇടപെട്ട് ജൂലായ് 21 വരെ സമയം നീട്ടി നൽകിയിരുന്നു.
പത്താംക്ലാസ് ഫലം വൈകുന്നത് സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തെ ബാധിക്കുമെന്ന് സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് രണ്ട് ദിവസത്തിനകം ഫലം പുറത്ത് വിടാമെന്ന് സിബിഎസ്ഇ കോടതിയെ അറിയിക്കുകയായിരുന്നു