മുംബൈ: എൻ.സി.പിയിലെ ദേശീയ തലത്തിലുള്ള എല്ലാ ഘടകങ്ങളും യൂനിറ്റുകളും പിരിച്ചുവിട്ടു. പാർട്ടി അധ്യക്ഷൻ ശരത് പവാറിന്റെതാണ് തീരുമാനം. തീരുമാനം പ്രാബല്യത്തിൽ വന്നു. മുതിർന്ന എൻ.സി.പി നേതാവ് പ്രഫുൽ പട്ടേൽ ആണ് ഇക്കാര്യം അറിയിച്ചത്. പെട്ടെന്നുണ്ടായ നീക്കത്തിനു പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല.
മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സർക്കാരിന്റെ പതനം മൂന്നാഴ്ച പിന്നിട്ടപ്പോഴാണ് നടപടി. എം.വി.എയിലെ പ്രധാന സഖ്യകക്ഷിയായിരുന്നു എൻ.സി.പി. ശിവസേന വിമതൻ ഏക്നാഥ് ഷിൻഡെ നയിച്ച കലാപത്തെ തുടർന്നാണ് മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാർ വീണത്.