2021 ലെ ജെ.സി.ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് കൃഷാന്ദ് ആർ.കെ. സംവിധാനം ചെയ്ത ‘ആവാസവ്യൂഹ’ത്തിന്. അഹമ്മദ് കബീറാണ് (മധുരം) മികച്ച സംവിധായകൻ. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജോജു ജോർജ് മികച്ച നടനും ഉടൽ എന്ന ചിത്രത്തിലെ അഭിനയത്തിന് ദുർഗ കൃഷ്ണ മികച്ച നടിയുമായി. മികച്ച അഭിനേതാവിനുള്ള സ്പെഷൽ ജൂറി പുരസ്കാരം ഉണ്ണിമുകുന്ദനാണ് (മേപ്പടിയാൻ). ഫാ. വർഗീസ് ലാൽ സംവിധാനം ചെയ്ത ‘ഋ’ ആണ് മികച്ച രണ്ടാമത്തെ ചിത്രം.
മികച്ച തിരക്കഥാകൃത്തിന് ചിദംബരം എസ്, പൊതുവാളും (ജാൻ.എ.മൻ) ഛായാഗ്രഹണത്തിന് ലാൽ കണ്ണനും (തുരുത്ത്) പുരസ്കാരം ലഭിച്ചു.