കോവിഡ് വ്യാ​പ​നം; തിരുവനന്തപുരത്ത് തീ​ര​മേ​ഖ​ല​ക​ളി​ൽ സമ്പൂർണ്ണ ലോക്ക് ഡൗൺ നി​ല​വി​ൽ വ​ന്നു

0
81

തി​രു​വ​ന​ന്ത​പു​രം: കോവിഡ് സാ​മൂ​ഹി​ക വ്യാ​പ​നം സ്ഥി​രീ​ക​രി​ച്ച ത​ല​സ്ഥാ​ന​ത്തെ തിരുവനന്തപുരത്ത് തീ​ര​മേ​ഖ​ല​ക​ളി​ൽ സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ നി​ല​വി​ൽ വ​ന്നു. അ​ഞ്ചു​തെ​ങ്ങ് മു​ത​ൽ പൊ​ഴി​യൂ​ർ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ മൂ​ന്ന് സോ​ണു​ക​ളാ​യി തി​രി​ച്ചാ​ണ് ലോ​ക്ക് ഡൗ​ണ്‍ ഏർപ്പെടുത്തിയത്. തീ​ര​ദേ​ശ​ത്ത് നി​ന്ന് പു​റ​ത്തി​റ​ങ്ങാ​നോ തീ​ര​പ്ര​ദേ​ശ​ത്തേ​ക്ക് പോ​കാ​നോ അ​നു​വ​ദി​ക്കി​ല്ല. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യു​ള്ള ച​ര​ക്കു​നീ​ക്കം അ​നു​വ​ദി​ക്കു​മെ​ങ്കി​ലും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​ഹ​നം നി​ർ​ത്താ​ൻ പാ​ടി​ല്ല.

പാ​ൽ, പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക് ക​ട​ക​ൾ, ഇ​റ​ച്ചി​ക​ട​ക​ൾ എ​ന്നി​വ​യ്ക്ക് രാ​വി​ലെ 7 മു​ത​ൽ വൈ​കി​ട്ട് 4 ​വ​രെ പ്ര​വ​ർ​ത്തി​ക്കാം. ഓ​രോ കു​ടും​ബ​ത്തി​നും അ​ഞ്ച് കി​ലോ അ​രി, ഒ​രു​കി​ലോ ധാ​ന്യം എ​ന്നി​വ സി​വി​ൽ സ​പ്ലൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കും.

പ്ര​ദേ​ശ​ങ്ങ​ളി​ൽ ഹോ​ർ​ട്ടി​കോ​ർ​പ്പ്, സ​പ്ലൈ​കോ, കെ​പ്കോ എ​ന്നി​വ​യു​ടെ മൊ​ബൈ​ൽ വാ​ഹ​ന​ങ്ങ​ൾ എ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തും. ലോ​ക്ഡൗ​ണ്‍ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ല​ക്ട​ർ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here