തിരുവനന്തപുരം: പുറത്തുപോയി വരുന്നവര്‍ വീടിനുളളിലും മാസ്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരസ്പരം അകലം പാലിക്കാനും ശ്രദ്ധിക്കണം. രോഗവ്യാപനം മൂന്നാം ഘട്ടത്തിലെ രണ്ടാം പാദത്തിലാണിപ്പോള്‍. മരണനിരക്ക് കുറയ്ക്കാനായി, ജാഗ്രത കൈവിടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സമ്പര്‍ക്കവ്യാപനം 60 ശതമാനത്തിലേറെയാണെന്നും സംസ്ഥാനത്ത് ഇന്നലെ 364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇന്നലെ 593പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കരോഗികൾ 364 ആണ്. രോഗമുക്തി നേടിയത് 204 പേരാണ്. വിദേശത്തുനിന്ന് വന്ന 116 പേർക്കും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവന്ന 90 പേർക്കുമാണ് രോഗം.
തിരുവനന്തപുരം– 173, കൊല്ലം– 53, പത്തനംതിട്ട– 28, ആലപ്പുഴ– 42, കോട്ടയം– 16, ഇടുക്കി– 28, എറണാകുളം– 44, തൃശൂര്‍– 21, പാലക്കാട്– 49, മലപ്പുറം– 19, കോഴിക്കോട് –26, വയനാട്–26 ഇങ്ങനെയാണ് രോഗികളുടെ കണക്ക്. തിരുവനന്തപുരം ജില്ലയില്‍ അരുള്‍ ദാസ്, ബാബു എന്നിവര്‍ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു.