ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയെ പ്രതിപക്ഷത്തിന്റ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറാണ് പ്രഖ്യാപനം നടത്തിയത്.
ശനിയാഴ്ചയാണ് ബംഗാൾ ഗവർണർ ജഗ്ദീപ് ധാക്കറിനെ എൻഡിഎ തങ്ങളുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡയാണ് പ്രഖ്യാപനം നടത്തിയത്.
നാളെയാണ് രാഷ്ട്രപതിതിരഞ്ഞെടുപ്പ്. എൻഡിഎ സ്ഥാനാർഥി ദ്രൗപതി മുർമു, പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയായി യശ്വന്ത് സിൻഹ എന്നിവരാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നത്.