ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹി-ദുബായ് സ്പൈസ് ജെറ്റ് വിമാനം കറാച്ചിയിൽ ഇറക്കി. യാത്രക്കാരെ വിമാനത്തിൽ നിന്ന് സുരക്ഷിതമായി മാറ്റിയതായി സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു.
സ്പൈസ് ജെറ്റിന്റെ B737 വിമാനം SG-11 ഡൽഹി-ദുബായ് സർവീസ് ആണ് സാങ്കേതിക തകരാറിനെ തുടർന്ന് നിർത്തിവെക്കേണ്ടി വന്നത്. സൂചനാ ലൈറ്റിനുണ്ടായ തകരാണ് ലാൻഡിങ്ങിലേക്ക് നയിച്ചത്. യാത്രക്കാർ സുരക്ഷിതരാണ്. പകരം സർവീസിനായി മറ്റൊരു വിമാനം അയച്ചിട്ടുണ്ട്. മുൻകരുതൽ എന്ന നിലയ്ക്കാണ് വിമാനം ഇറക്കിയതെന്നും അടിയന്തര ലാൻഡിങ്ങ് അല്ല ഉണ്ടായതെന്നും സ്പൈസ് ജെറ്റ് വക്താവ് വ്യക്തമാക്കി.