കോട്ടയം: പി.ജെ. ജോസഫിനേയും മോന്‍സ് ജോസഫിനേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം നിയമസഭ സ്പീക്കര്‍ക്ക് കത്ത് നല്കി. സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലും രാജ്യസഭ തെരഞ്ഞെടുപ്പിലും പാര്‍ട്ടി തീരുമാനം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
വോട്ടടുപ്പില്‍ പങ്കെടുക്കരുതെന്ന വിപ്പ് ഇരുവരും ലംഘിച്ചുവെന്നാണ് പ്രഫ എന്‍ ജയരാജ് എംഎല്‍എ സ്പീക്കര്‍ക്ക് നല്‍കിയ കത്തിലെ ആക്ഷേപം. ഇതിന് പിന്നാലെ പി ജെ ജോസഫ് സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ റോഷി അഗസ്റ്റിന്‍, പ്രഫ ജയരാജ് എന്നിവര്‍ യുഡിഎഫ് വിപ്പ് ലംഘിച്ചുവെന്ന് ആരോപിച്ചു.എന്നാല്‍ അച്ചടക്ക നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇരുവര്‍ക്കുമെതിരെ എന്ത് നടപടി എടുക്കണമെന്ന് സ്‍പീക്കറെ പിന്നിട് അറിയിക്കുമെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കി.
അതേസമയം, സി.എഫ് തോമസ് എംഎല്‍എ അനാരോഗ്യത്തെ തുടര്‍ന്ന് അന്ന് നിയമസഭയില്‍ എത്തിയിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ 24 നാണ് രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും അവിശ്വാസ പ്രമേയ ചര്‍ച്ചയും നടന്നത്. ഇതില്‍ നിന്നും വിട്ടു നില്‍ക്കണം എന്നാവശ്യപ്പെട്ട് എംഎല്‍എ മാരായ പി ജെ ജോസഫ്, മോന്‍സ് ജോസഫ്, സി എഫ് തോമസ് എന്നിവര്‍ക്ക് റോഷി അഗസ്റ്റിന്‍ വിപ്പ് നല്‍കിയിരുന്നു. ഇത് ലംഘിച്ച് പി ജെ ജോസഫും മോന്‍സ് ജോസഫും വോട്ടു ചെയ്തു