മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഗംഭീര ചിത്രമാണ് ‘റാം’.

0
102

മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും പുതിയ ചിത്രം ട്വൽത്ത് മാൻ ഗംഭീര വിജയം കൈവരിച്ച് മുന്നേറുകയാണ്. നേരിട്ട് ഒ.ടി.ടി. റിലീസ് ആയി എത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

ചിത്രത്തിന്റെ വിജയത്തിന് ശേഷം ഇരുവരുടെയും കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഗംഭീര ചിത്രമാണ് ‘റാം’. മോഹൻലാൽ തൃഷ എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ചിത്രീകരണം കോവിഡ് വ്യാപനം മൂലം നീണ്ട് പോവുകയായിരുന്നു.

മാസ് ആക്ഷന്‍ എന്റര്‍ടെയിനറായി ഒരുക്കുന്ന ‘റാം’ ആദ്യഘട്ട ചിത്രീകരണം കേരളത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. വിദേശത്ത് ചിത്രീകരിക്കേണ്ട രണ്ടാം ഘട്ടമാണ് കോവിഡ് വ്യാപനം മൂലം മുടങ്ങിയത്.ചെന്നൈ,ധനുഷ്‌കോടി, കെയ്റോ, ഡെല്‍ഹി,ലണ്ടന്‍,കൊളംബോ എന്നിവിടങ്ങളിലായി ‘റാം’ ചിത്രീകരിക്കുമെന്നാണ് സിനിമയുടെ പ്രഖ്യാപന ഘട്ടത്തില്‍ അണിയറപ്രവർത്തകർ പറഞ്ഞിരുന്നത്.

ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിക്കുന്നു എന്ന വാർത്ത വളരെ ആഹ്ലാദപൂർവമാണ് മോഹൻലാൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വേശ്യവൃത്തി ചെയ്യുന്ന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിമാർ ചിരിയിലൂടെ ആളെ മയക്കുന്ന ‘മാഡി’

LEAVE A REPLY

Please enter your comment!
Please enter your name here