ഫൈവ് ജി നെറ്റ്‌വർക്കിൽ ഫോൺ വിളിച്ച് കേന്ദ്രമന്ത്രി

0
292

 

ന്യൂഡൽഹി: 5-ജി നെറ്റ്വർക്കിൽ ഫോൺ വിളിച്ച് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി കുമാർ വൈഷ്ണോ. മദ്രാസ് ഐഐടിയിൽ വെച്ചാണ് മന്ത്രി 5ജി നെറ്റ്നർക്ക് ഉപയോഗിച്ചുള്ള ഫോൺകോൾ വിജയകരമായി പൂർത്തിയാക്കിയത്.

ഫോൺ വിളിക്കുന്നതിന്റെ വീഡിയോ മന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയിൽ തന്നെ രൂപം നൽകി വികസിപ്പിച്ചതാണ് ഈ നെറ്റ്വർക്ക് എന്ന് മന്ത്രി വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു. ‘ആത്മനിർഭർ 5-ജി’ എന്നാണ് വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.

ഇന്ത്യയിൽ 5-ജി സേവനം ഓഗസ്ത്-സെപ്തംബർ മാസത്തോടെ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫൈവ് ജി സേവനം സമയബന്ധിതമായി ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ടെലികോംമന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു. ജൂൺ തുടക്കത്തിൽ ഫൈവ് ജി സ്പെക്ട്രം ലേലം ആരംഭിക്കുമെന്നും സൂചനകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here