ന്യൂഡൽഹി∙ ഡൽഹി ലഫ്.ഗവർണർ അനിൽ ബൈജാൽ രാജിവച്ചു. രാഷ്ട്രപതി റാംനാഥ് കോവിന്ദിനു രാജിക്കത്ത് കൈമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ അനിൽ ബൈജാൽ, 2016 ഡിസംബറിലാണ് ഡൽഹിയുടെ ലഫ്റ്റനന്റ് ഗവർണറായി ചുമതലയേറ്റത്. നജീബ് ജംഗിന്റെ പെട്ടെന്നുള്ള രാജിയെത്തുടർന്നായിരുന്നു നിയമനം. ഡൽഹി സർക്കാരും ലഫ്.ഗവർണറും തമ്മിലുള്ള അധികാര വടംവലി അനിൽ ബൈജാലിന്റെ കാലയളവിൽ രൂക്ഷമായിരുന്നു. ഡൽഹിയുടെ ഭരണം പൂർണമായി ലഫ്. ഗവർണറുടെ നിയന്ത്രണത്തിലാക്കുന്ന നിയമ ഭേദഗതി കഴിഞ്ഞ വർഷമാണ് പ്രാബല്യത്തിലായത്.