വയനാട്: വയനാട് ജില്ലയിൽ വെളളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 28 പേർക്ക്. ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്ത ദിവസമാണിത്. എട്ടു പേർക്കു സന്പർക്കത്തിലൂടെയാണു രോഗം പകർന്നത്. നാലു പേർ രോഗമുക്തരായി.
തൊണ്ടർനാട് പഞ്ചായത്തിൽ ആറുപേർക്കും കോട്ടത്തറയിലും കൽപ്പറ്റയിലും ഒരാൾക്കു വീതവുമാണ് സന്പർക്കത്തിലൂടെ രോഗം പകർന്നത്. തൊണ്ടർനാട് കർണ്ണാടകയിൽ നിന്നെത്തിയ യുവാവിൽ നിന്നാണ് കൂടുതൽ പേരിലേക്കു രോഗം പകർന്നത്. കോട്ടത്തറയിൽ കോഴിക്കോട് ജില്ലയിൽ നിന്നെത്തിയവരിൽ നിന്നാണു രോഗബാധയുണ്ടായത്. കൽപ്പറ്റ റാട്ടക്കൊല്ലിയിൽ തുണി വ്യാപരവുമായി എത്തിയ തമിഴ്നാട് സ്വദേശിയിൽ നിന്നാണു രോഗം പകർന്നത്.