ഭക്ഷ്യവിഷബാധ വ്യാപകം; അധികാരമില്ലാതെ ഉദ്യോഗസ്ഥർ; സംഭവിക്കുന്നതെന്ത്?

0
48

 

പാലക്കാട് • നാട്ടിൽ പലയിടത്തും ഭക്ഷ്യവിഷബാധയും അനുബന്ധ ആരേ‍ാഗ്യ പ്രശ്നങ്ങളും വ്യാപകമാകുമ്പേ‍ാൾ, പെ‍ാതു ആരേ‍ാഗ്യപ്രശ്നങ്ങളിൽ അടിയന്തര പരിശേ‍ാധനയും ഇടപെടലും നടത്തുകയും വീഴ്ച വരുത്തിയ സ്ഥാപനം അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള നടപടികളെടുക്കുകയും ചെയ്തിരുന്ന ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും ഹെൽത്ത് സൂപ്പർവൈസർമാരുടെയും പ്രവർത്തനം സ്തംഭിച്ച നിലയിൽ.

പുതിയ പെ‍ാതുജനാരേ‍ാഗ്യ സുരക്ഷാ ഒ‍ാർഡിൻസ് വന്നതേ‍ാടെ ഒന്നിനും നേരിട്ട് അധികാരമില്ലാത്ത സ്ഥിതിയിലാണ് ഈ ഉദ്യേ‍ാഗസ്ഥർ. കേടായ ഭക്ഷണം വിളമ്പുന്നതും ശുചിത്വമില്ലായ്മയുമടക്കം ഈ മേഖലയിൽ വ്യാപകപ്രശ്നങ്ങളുണ്ടെന്ന് പരാതികൾ ഉയരുമ്പേ‍ാഴാണ് ഈ സ്ഥിതി. പ്രേ‍ാസിക്യൂഷൻ അധികാരമുണ്ടായിരുന്ന ഈ ഉദ്യേ‍ാഗസ്ഥർ, ഒ‍ാർഡിൻസ് നിലവിൽ വന്നതേ‍ാടെ ശൂന്യതയിലാണ് നിൽക്കുന്നത്. ഇനി പെ‍ാതുആരേ‍ാഗ്യവിഷയങ്ങളിൽ നടപടിക്കുളള അധികാരം അതതു മെഡിക്കൽ ഒ‍ാഫിസർമാർ നൽകിയാലേ ഇവർക്ക് പ്രവർത്തിക്കാൻ കഴിയൂ. ഒന്നുരണ്ടു സ്ഥലങ്ങളിലെ‍ാഴികെ എവിടെയും ഇതുണ്ടായില്ലെന്നാണ് വിവരം. ആവശ്യമുളളതിൽ പകുതിപേ‍ാലും ഉദ്യേ‍ാഗസ്ഥരില്ലാത്തതിനാൽ ഭക്ഷ്യസുരക്ഷാവകുപ്പ് വല്ലാതെ ബുദ്ധിമുട്ടുമ്പേ‍ാഴാണ് ഈ സാഹചര്യം.

ഭക്ഷ്യവിഷബാധ സംസ്ഥാനത്തു പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കാസർകേ‍ാട്ട് ഷവർമയിൽനിന്നുള്ള ഭക്ഷ്യവിഷബാധ കാരണം വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഹൈക്കേ‍ാടതി സ്വമേധയാ കേസെടുക്കുകയും ചെയ്തു. ഫീൽഡിൽ നിരന്തര നടപടിയും ബേ‍ാധവൽക്കരണവും നടക്കേണ്ട സമയമാണിപ്പേ‍ാൾ. കേ‍ാവിഡ് വ്യാപനം കുറഞ്ഞതേ‍ാടെ മുക്കിനും മൂലയ്ക്കും തട്ടുകടകളും റസ്റ്ററന്റുകളും മിനി ഹേ‍ാട്ടലുകളും തൽക്ഷണഭക്ഷണശാലകളും വ്യാപകമായപ്പേ‍ാൾ, പലയിടത്തും നിയമലംഘനങ്ങളും നടക്കുന്നുണ്ടെന്ന് ഉദ്യേ‍ാഗസ്ഥർ പറയുന്നു.

ഭക്ഷണശാലകളിൽ എത്രയെണ്ണത്തിന് ലൈസൻസുകളുണ്ട്, മിനിമം നിലവാര നിബന്ധനകളെങ്കിലും പാലിക്കുന്നുണ്ടോ, പഴകിയ ഭക്ഷണം വിൽക്കുന്നുണ്ടേ‍ാ, ശുചിത്വം എത്രത്തേ‍ാളം, അടുക്കളയിലെ സ്ഥിതിയെന്താണ് തുടങ്ങി പല കാര്യങ്ങളും നേരിട്ട് അന്വേഷിക്കാൻ അധികാരമുള്ളവരാണ് ഹെൽത്ത് ഇൻസ്പക്ടർമാർ. ഇനി അവർക്ക് അതിന് പ്രത്യേക നിർദ്ദേശം ലഭിക്കണം. അതിനാവശ്യമായ നടപടി പൂർത്തിയാകാൻതന്നെ സമയമെടുക്കുമെന്നാണ് വിവരം. ഹെൽത്ത് കാർഡോ ശുദ്ധജല പരിശേ‍ാധനയോ സാനിറ്ററി സർട്ടിഫിക്കറ്റോ എന്തിന്, തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോ പേ‍ാലുമില്ലാതെ നിരവധി സ്ഥാപനങ്ങൾ സംസ്ഥാനത്തു പ്രവർത്തിക്കുന്നതായാണ് റിപ്പേ‍ാർട്ടുകൾ. പലതിനും പ്രാദേശിക സഹായവും സംരക്ഷണവുമുണ്ട്. ഉപജീവനമാർഗമാണിതെല്ലാം എന്നു പറയുമ്പേ‍ാൾത്തന്നെ, അവിടെനിന്നുണ്ടാകുന്ന ഗുരുതര ആരേ‍ാഗ്യപ്രശ്നങ്ങളും അപകടവും വേണ്ടത്ര ഗൗരവത്തിലെടുക്കാതെ പേ‍ാകുന്നതായും പൊതുജനാരേ‍ാഗ്യ പ്രവർ‌ത്തകർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here