നഷ്ടപ്പെട്ടതെല്ലാം തിരിച്ച് നേടാന്‍ പൊതിച്ചോര്‍ കെട്ടുകയാണ് സുനിത 

0
64

തൃശ്ശൂര്‍ മൃഗശാലയ്ക്ക് മുന്നിലൂടെ പോവുമ്പോള്‍ നിറഞ്ഞ ചിരിയോടെ കാലുകള്‍ വേച്ച് വേച്ച് പൊതിച്ചോര്‍ കെട്ടുകള്‍ വില്‍ക്കുന്ന സുനിതയെ കാണാം. എട്ട് വര്‍ഷം മുന്‍പ് നടന്ന അപകടത്തില്‍ കിടപ്പിലായ സുനിത കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് എണീറ്റ് നടക്കാനും സ്വന്തം കാര്യങ്ങള്‍ നടത്താനും പ്രാപ്തയായത്…….
കടുത്ത ദാരിദ്രത്തില്‍ നിന്നും രക്ഷ നേടാനുള്ള ആലോചനയാണ് സുനിതയെ പൊതിച്ചോര്‍ വില്‍പ്പനയിലേക്ക് എത്തിച്ചത്. കുറഞ്ഞ വിലയില്‍ മികച്ച ഭക്ഷണം എന്നാണ് ഈ കച്ചവടത്തിന്റെ ടാഗ്‌ലൈന്‍. ഇതിനു പുറമേ തെരുവിലെ പാവങ്ങള്‍ക്കും സുനിത സൗജന്യമായി ഭക്ഷണം നല്‍കുന്നുണ്ട്.
ആരോഗ്യം ഇപ്പോഴും പൂര്‍വ്വസ്ഥിതിയില്‍ ആയിട്ടില്ല സുനിതയ്ക്ക്. ഭാരമുള്ള ജോലികള്‍ ഇവര്‍ക്ക് ചെയ്യാനുമാകില്ല. താമസിക്കുന്ന വാടകവീടിന്റെ അവസ്ഥ തീര്‍ത്തും ദയനീയമായതിനാല്‍ സുഹൃത്തിന്റെ വീട്ടിലാണ് പൊതിച്ചോറിനുള്ള പാചകവും അനുബന്ധ പ്രവര്‍ത്തനങ്ങളും.

LEAVE A REPLY

Please enter your comment!
Please enter your name here