Film Review
കുഴിഞ്ഞു താണു പോകുന്ന റോഡുകളും കുമിഞ്ഞു കുന്നാവുന്ന ഇന്ധനവിലയും ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിൽ പ്രമേയമാവുന്നുണ്ട്. അധികാര / നിയമ വ്യവസ്ഥകൾക്കിടയിൽ ഞെരുങ്ങുന്ന സാധാരണക്കാരുടെ വേവൽ ഇതിലുണ്ട്. അതിനെതിരെ പോരാടി ജയം കൈവരിക്കുന്ന ഒരു ഉട്ടോപ്യൻ സ്വപ്നവും ഈ സിനിമ ലാളിക്കുന്നുണ്ട്.
ടാറിട്ട റോഡ് പോലെ/ അത് പൊളിഞ്ഞ് കിടക്കുന്നതിലെ അശ്ലീലം പോലെയൊന്നുമല്ല പക്ഷെ ഈ സിനിമ. നാട്ടുപാതയുടെ ഉയർച്ചത്താഴ്ചകളും കല്ലും ചെളിയും പുല്ലുപരവതാനിയുടെ മാർദ്ദവവും എല്ലാമുണ്ട് ഇതിൽ. നാട്ടുഭാഷയുടെ പച്ചമണവും..
പലയിടത്തും വീഴചകളുണ്ടെങ്കിലും എണീറ്റ് പൊടിതട്ടി യാത്ര മുഴുവനാക്കാൻ പറ്റുന്ന വിധം സൗന്ദര്യമുണ്ടിതിന്…