ചെറായി: പഴങ്ങനാട് സമരിറ്റന്‍സ് ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ച കുഴുപ്പിള്ളി എസ്ഡി കോണ്‍വന്റിലെ സിസ്റ്റര്‍ ക്ലെയറിന്റെ (73)കൊവിഡ് പരിശോധന ഫലം പോസിറ്റീവ്. ഇതേ തുടർന്നു പ്രാഥമിക സമ്പര്‍ക്കത്തില്‍പെട്ട കോണ്‍വന്റിലെ എട്ടുപേര്‍ ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.
കൂടാതെ ഇപ്പോള്‍ ക്വാറന്റൈനില്‍ പോയ സിസ്റ്റര്‍മാര്‍ക്കൊപ്പം ഞായറാഴ്ച ഒരു മരണാനന്തര ചടങ്ങില്‍ സംബന്ധിക്കാന്‍ വാഹനത്തില്‍ യാത്രചെയ്ത പതിനഞ്ചോളം പേരും സ്വയം നിരീക്ഷണത്തില്‍ ആയിട്ടുണ്ട്. ബുധനാഴ്ച പനിയെ തുടര്‍ന്നാണ് പഴങ്ങനാട് ആശുപത്രിയില്‍ കൊണ്ട് പോയത്. സിസ്റ്ററിനു രോഗബാധയുണ്ടായ ഉറവിടം ഇതുവരെ വെളിവായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.